நாம் எங்கே சென்றுக் கொண்டிருக்கிறோம் என்பதை யாவரும் உணர்ந்து செயல்பட வேண்டிய நேரம் வந்து விட்டது..தன் நலம் சார்ந்து, தன் சுயநலம் சார்ந்து நடக்கும் ஒரு அரசாங்கம் என்பதைத் தவிற மக்களைப் பற்றி யாரும் கவலைப் படுவதே இல்லை.இன்று மட்டும் 5 விவசாயிகள் தற்கொலை செயதுக் கொண்டார்கள் நம் நாட்டில்..!!ஒரு மாநில அரசு இருக்கிறதா என்று கூட நமக்கு சந்தேகம் வருது..ரூபாய் நோட்டுப் பிரச்சினையில் மக்கள் கஷ்டப்படுவதையோ,விவசாயிகள் தற்கொலை செய்வதிலேயோ எந்த கவலையும் இல்லாமல் சின்னம்மா பதவி ஏற்க்கலையே என்ற கவலையுடன் இருந்தார்கள்...இப்பொழுது அவர் முதலமைச்சர் அவாரா...?என்ற கவலையுடன் நடக்கிறார்கள்.கலங்கிய நீரில் மீன் பிடிப்பதப்போல் இதர அரசியல் கட்சிகள் அதிமுகவினரை வலை வீசி பிடித்துக் கொண்டிருக்கிறாகள்..ஏராளமான தொண்டர்கள் பல கட்சிகளில் இணைந்ததையும் நாம் நேரில் பார்த்துக்கொண்டிருக்கிறோம்..உண்மை தெரிந்து செயல்படுங்கள்...கால தாமதத்தை பொறுத்து தான் ''சோர்ந்து'' போவதும் ''சேர்ந்து''க்கொள்வதும் இருக்கிறது..!!
Sunday, 1 January 2017
കാടിനോട് ചേര്‍ന്ന് കുടിലുകളില്‍ സ്വസ്ഥമായി കഴിഞ്ഞ് കൂടിയിരുന്നവരാണ് നാം.... ചൂട്ടുകറ്റയുടെ വെളിച്ചം പോലുമില്ലാതെ നടുപ്പാതിരാക്ക് തപ്പിത്തടഞ്ഞ് വീട്ടിലെത്തിയിരുന്നു നമ്മുടെ മാതാപിതാക്കള്‍...ഇന്ന് പട്ടണങ്ങളും അങ്ങാടികളും ആയി മാറിയ പ്രദേശങ്ങളിലുള്ള കോണ്‍ക്രീറ്റ് വീടുകളില്‍ പോലും കിടന്നുറങ്ങാന്‍ ഭയമാണ്..6 മണി കഴിഞ്ഞാല്‍ വീടിന് പുറത്തിറങ്ങാനും ധൈര്യമില്ല..പകല്‍ സമയങ്ങളില്‍ വിജനമായ വഴികളിലൂടെ യാത്ര ചെയ്യുന്നവര്‍ നെഞ്ചിടിപ്പോടെയാണ് വീടണയുന്നതും..കൂലിപ്പണി ചെയ്ത് ഉപജീവനം നടത്തുന്നവരാണ് അധികവും....മിക്കവാറും വീടുകളില്‍ ശൌചാലയം പുറത്താണ്..പ്രാഥമികാവശ്യങ്ങള്‍ക്കായി പുറത്തിറങ്ങാന്‍ കഴിയാതെ വിഷമിക്കുന്ന നമ്മുടെ അമ്മമാരും സഹോദരിമാരും മക്കളും അനുഭവിക്കുന്ന പെടാപ്പാട് കാണാനോ പരിഹാരം നിര്‍ദ്ദേശിക്കാനോ ഒരു നേതാവും നമുക്കില്ല.. ശീതീകരിച്ച മുറികളിലിരുന്ന് ഗൂഡലൂരിന്റെ ഗതിവിഗതികള്‍ നിയന്ത്രിക്കുന്ന ഏമാന്മാര് ഇതൊന്നും കാണുന്നില്ല.. പ്രശ്നങ്ങള്‍ തുടങ്ങിയ കാലം തൊട്ട് ഇതിനൊരു പരിഹാരത്തിനായി പൊതുജനകൂട്ടായ്മ രൂപീകരിക്കാനുള്ള ശ്രമങ്ങളും നടന്ന് വരുന്നു.പത്ത്പേര് ഒരുമിച്ചാല്‍ അതില്‍നിന്നൊരു വിഘടനവാദി ഉയര്ന്ന്വരും.അതോടെ ഇറങ്ങിത്തിരിച്ചവര്‍ പിന്‍വലിയും..ചിലരാവട്ടെ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യും.ഒരാവശ്യം വരുമ്പോള്‍ രംഗത്ത് വരാതെ ഒഴിഞ്ഞ് മാറും..നമ്മെ ആര് നയിക്കും എന്ന് കരുതിയാണ് നാമീ കാത്തിരിക്കുന്നത്?പറയാനുള്ളത് ഉറക്കെപ്പറയാനുള്ള ചങ്കൂറ്റം ഒരാളില്‍ മാത്രമല്ല എല്ലാവരിലും ഉണ്ടാവണം..അന്നിതിന് പരിഹാരമാവും..അപ്പോഴേക്കും ഒറ്റതിരിഞ്ഞും ചിന്നിച്ചിതറിയും കഴിയുന്ന നാം ഒന്നൊന്നായി കൊല്ലപ്പെട്ടും ദാരിദ്ര്യം കൊണ്ട് നാടും വീടും ഉപേക്ഷിച്ചും കടന്നുപോയില്ലെങ്കില്‍..!!
Subscribe to:
Posts (Atom)
